2011, ജൂൺ 7, ചൊവ്വാഴ്ച

ഒരു തുള്ളിയെങ്കിലും...


"നിണ്റ്റെയുള്ളില്‍ ഞാനും
എണ്റ്റെയുള്ളില്‍ നീയും
അപരിചിതരായത്‌ കൊണ്ട്‌
നമ്മളിങ്ങനെ അകന്നു കഴിയുന്നു...
ഞരമ്പുകള്‍ നീലിച്ച പ്രഭാതവും
മനസ്‌ കല്ലിച്ച സന്ധ്യയുമാണിപ്പോള്‍...
അലച്ചുപെയ്യുന്ന മഴയില്‍
ഒരു തുള്ളിയെങ്കിലും
ഈ കനലറ്റത്ത്‌ വന്നുപതിച്ചെങ്കിലെന്ന്...
ഈ രാത്രിയിലെങ്കിലും
ആ കനലൊന്നെരിഞ്ഞുതീര്‍ന്നെങ്കിലെന്ന്..."

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച


സമരങ്ങളുടെ രാഷ്ട്രീയം


സമരങ്ങളുടെ അഭാവമാണ്‌ അരാഷ്ട്രീയവത്ക്കരണത്തിലേക്ക്‌ നയിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നത്‌.എന്തിന്‌ പരയുന്നു, മന്‌മോഹന്‍ സിംഗിണ്റ്റെ ഇക്കണോമിക്‌ മോഡിഫിക്കേഷന്‍ അദവാ നിയോലിബെറലിസം ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പ്രസ്താനങ്ങളുടെ പൂത്തുലഞ്ഞ ചില്ലകളെപ്പോലും ചെറുതായിളക്കിയിട്ടുണ്ട്‌.അ
തിണ്റ്റെ ഭാഗമായിട്ട്‌ വേണം പുതുതലമുറ പുരോഗമന പ്രസ്താനങ്ങളില്‍ നിന്നും പോലും മന്ത്ര ചരടുകളിലേക്കും ആള്‍ദൈവങ്ങളിലേക്കും കൂടുമാറ്റം നടത്തുന്നത്‌ കാണാന്‍.ഒരു തലമുറ ചിന്തോദ്ദീപകങ്ങളായ ആശയങ്ങള്‍ക്ക്‌ വേണ്ടി നിലയുറപ്പിചെങ്കില്‍ നവ തലമുറയിലൂടെ ആ ആശയങ്ങ്ളെല്ലാം സിനിമാതാരങ്ങള്‍ക്ക്‌ വേണ്ടിയുള്ള പാലഭിഷേകത്തില്‍ ഒലിച്ചുപോയിക്കൊണ്ടിരിക്കുക
യാണ്‌.അരാഷ്ട്രീയവത്ക്കരണത്
തിണ്റ്റെ നായക്ത്വം വ്ന്‍ കിട കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ അതിനെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ പിന്തുണയ്ക്കുന്നതും ഈയൊരു അരാഷ്ട്രീയവത്ക്കരണം അവരില്‍ ആദ്യം സംഭവിച്ചതുകൊണ്ട്‌ മാത്രമാണ്‌.ഈയൊരു സാഹചര്യത്തിലാണ്‌ അണ്ണാ ഹസാരയുടെ സമരത്തിണ്റ്റെ പിന്നണി ബിംബങ്ങളില്‍ നിന്നും രാഷ്ട്രീയ ചിഹ്നങ്ങള്‍ അപ്രത്യക്ഷമായത്‌ പ്രസക്തമാകുന്നത്‌.കോര്‍പ്പ
റേറ്റുകള്‍ ഹസാരയുടെ നിരാഹാരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ വന്നപ്പോള്‍ , അവരുടെ കാലിലെ ഷൂസുകള്‍ എന്നും നക്കിതുടച്ച്‌ കൊടുത്തുകൊണ്ടിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ എല്ലാം അംഗീകരിച്ച്‌ ഒത്തുതീറ്‍പ്പിലെത്തി.ഇതെല്
ലാം ഒരു അന്തറ്‍നാടകമാണോ എന്ന് സംശയിച്ച്‌ പോയ ജനം നിസ്സഹായതയുടെ മൌനത്തിലായി.അഴിമതികളില്‍ വാ പൊളിച്ചുനിന്ന 'കഴുത-ജനത്തിന്‌', അതിനെതിരെ നടന്ന ഗാന്ധിയന്‍ സമരം നല്‍കിയത്‌ വലിയൊരു ആശ്വാസം തന്നെയാണ്‌.അതുകൊണ്ടാണ്‌ ഹസാരയുടേത്‌ ഗാന്ധിത്തൊപ്പിയാണോ എന്നും സത്യാഗ്രഹത്തിണ്റ്റെ പിന്നണിയില്‍ എന്ത്‌ സംഭവിക്കുന്നുവെന്നും ഏന്തി വലിഞ്ഞ്‌ നോക്കാന്‍ പോലും അവറ്‍ താത്പര്യപെടാത്തത്‌.ഇതെങ്കി
ലും ഇവിടെ നടന്നല്ലോ എന്ന ആശ്വാസം മാത്രം...
എങ്കിലും ജനാധിപത്യ രാഷ്ട്രത്തില്‍ രാഷ്ട്രീയം കൂടിയേ തീരൂ..അതിണ്റ്റെ അഭാവമാണ്‌ പശ്ചിമ ഏഷ്യയിലും, ആഫ്രിക്കയിലും,ഇന്ത്യയിലും നടക്കുന്ന അരാജകത്വപ്രവര്‍ത്തനങ്ങളുടെ
മൂലകാരണം.ഹസാരയുടേത്‌ രാഷ്ട്രീയ സമരമല്ലെന്ന് അവര്‍ തന്നെ വാദിക്കുമ്പോള്‍, അത്‌ ജനാധിപത്യരാഷ്ട്രത്തിന്‌ ഭൂഷണമാണോ എന്നും ചിന്തിക്കണം.രാഷ്ട്രീയ സമരങ്ങളാണ്‌ വേണ്ടത്‌.അത്തരം സമരങ്ങളില്‍ അധമശക്തികള്‍ക്ക്‌ കടന്നുകൂടാന്‍ കഴിയില്ല.അതുകൊണ്ടാണ്‌ ഇറോം ശറ്‍മ്മിളയുടെയും, ബിനായക്‌ സെന്നിണ്റ്റെയും സമരങ്ങള്‍ മുഖ്യധാരാ സമൂഹങ്ങള്‍ തമസ്ക്കരിക്കുന്നതും, സാധാരണക്കാരായ ജനങ്ങളെ ഭരണകൂടം 'spiral of silence' എന്ന നാസിസ്റ്റ്‌ ഭരണസമയത്തെ സിദ്ധാന്തം കൊണ്ട്‌ തളച്ചിട്ടിരിക്കുന്നതും...

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ഭാരതീയര്‍ ലക്ഷാധിപതികള്‍

പലപ്പോഴും ആള്‍ദൈവങ്ങളുടെയും മറ്റ്‌ കോറ്‍പ്പറേറ്റ്‌ ഭീമന്‍മാരുടെയും മരണത്തോടെയാണ്‌ അവരുടെ ആംസ്തി പുറം ലോകമറിയുക.ഇപ്പോള്‍ത്തന്നെ സത്യസായിബാബ മരിച്ചപ്പോള്‍ 40000 കോടി രൂപയാണ്‌ അദ്ദേഹത്തിണ്റ്റെ ആസ്തിയെന്ന് വെളിപ്പെട്ടു. അത്‌ രണ്ടര ലക്ഷം കോടി രൂപവരെയാകാമെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറയുന്നു. അമ്ര്‍താനന്ദമയി തുടങ്ങിയ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങളുടെ കയ്യിലും ലക്ഷം കോടികളുടെ ആസ്തികളുണ്ടാകും...മരിച്ച ആള്‍ദൈവങ്ങളുടെ കയ്യിലും കാണും അനേകലക്ഷം കോടികള്‍.കത്തോലിക്ക-പെന്തക്കോസ്തു സഭകളുടെയും ആസ്തിയും ലക്ഷം കോടികളില്‍ കുറയില്ല.അമ്പലം-പള്ളി-ചറ്‍ച്ചുകളുടെ വരുമാനവും ലക്ഷം കോടികളില്‍ മാത്രമേ തിട്ടപ്പെടുത്തുവാനാകൂ. മുഖ്യധാരാ രാഷ്ട്രീയപാറ്‍ട്ടികളുടെ സമ്പാദ്യവും ലക്ഷം കോടികളായിരിക്കും..സ്വിസ്‌ ബാങ്ക്‌ അക്കൌണ്ടുകളില്‍ ദശലക്ഷക്കണക്കിന്‌ കോടികള്‍...2ജി പോലുള്ള വ്ന്‍ ഭീകര അഴിമതികളില്‍ നിറഞ്ഞു കവിയുന്നതും ലക്ഷം കോടികള്‍..ക്രിക്കറ്റിനും,കോറ്‍പ്പറേറ്റ്‌ ഭീമന്‍മാറ്‍ക്ക്‌ ഇളവ്‌ നല്‍കുന്നതും ലക്ഷം കോടികള്‍...പുതിയ കാനേഷുമാരി കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 121 കോടി ജനങ്ങള്‍.സമ്പത്തിണ്റ്റെ 80%കയ്യാളുന്ന 20%ത്തെ മാറ്റിനിറ്‍ത്താം...അപ്പോള്‍ ദരിദ്രജനത ഏകദേശം 96 കോടി വരും.വീതിച്ചു നല്‍കാവുന്ന ചുരുങ്ങിയ തുക 121 ലക്ഷം കോടിയെന്ന് കണക്കാക്കിയാല്‍, ഓരോ ഭാരതീയനും 126041 രൂപ കിട്ടും.എല്ലാവരും ലക്ഷാധിപതികള്‍...ഇത്‌ ടാറ്റാ-ബിറ്‍ളാ-അംബാനി ആദിയായവരെ മാറ്റിനിര്‍ത്തിയുള്ള ചെറിയ ചിന്ത മാത്രമാണ്‌...--

2011, ഫെബ്രുവരി 28, തിങ്കളാഴ്‌ച

കാക്കഫോണിയ

നിമിഷങ്ങള്‍ക്കകം തങ്ങളുടെ വാഹനം വരുമെന്ന്‌ പ്രതീക്ഷിച്ച്‌ അവരെല്ലാം കാത്തുനിന്നു...പക്ഷെ ഭൂമിയിലേക്കുള്ള യാത്രയില്‍ അതിനെന്തോ തകരാര്‍ സംഭവിച്ചിരുന്നു...യാത്ര മുടങ്ങിയതിനാല്‍ പിന്നീടവിടം നിലവിളിയും,കണ്ണീരും തോരാതെ ബാക്കിനിന്നു...

2011, ഫെബ്രുവരി 5, ശനിയാഴ്‌ച

ഒരു നിലാവില്‍, സന്ധ്യ പൊട്ട് തൊടും

(അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട ബിനായക് സെന്നിന് )

(പുല്‍ചാടികള്‍ക്കഭയം

പുല്‍മേട്…)

പുഴുക്കുത്തുകള്‍

ഹൃദയത്തിലാണ്…

പുല്ലുകളൊക്കെയും

വാടും…

അടഞ്ഞ പുസ്തകത്തിലെ

ഇലകള്‍

സുതാര്യമാകും…

ബിനായക്,

നമുക്ക് മുമ്പില്‍,

നിലാവില്‍

പൊട്ടുതൊടാന്‍

ഒരു സന്ധ്യ കാത്തുനില്‍ക്കും…

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ബാബു ഭാസ്കറിന്റെ പത്രവിശേഷങ്ങള്‍

B.R.P.BHASKAR/ SARUN. A. JOSE




അരനൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനത്തിടയില്‍ ദ് ഹിന്ദു, സ്റേറ്റ്സ്മാന്‍, ഡെക്കാന്‍ ഹെറാള്‍ഡ്, യു. എന്‍. ഐ, പേട്രിയറ്റ്, പിന്നെ കുറച്ചുകാലം ഏഷ്യാനെറ്റില്‍ പത്രവിശേഷവും.ഇവിടങ്ങളിലൊക്കെയുള്ള പ്രവര്‍ത്തനം.ഒരു ഓര്‍ഗനൈസേഷന്റെ ഭാഗമായി നില്‍ക്കുമ്പോഴാണോ, അല്ലെങ്കില്‍ സ്വതന്ത്രമായ പത്രപ്രവര്‍ത്തനമാണോ കൂടുതല്‍ സംതൃപ്തി തരുന്നത്?

ചെയ്യാന്‍ താത്പര്യമുള്ള കാര്യങ്ങള്‍, ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ചെയ്യാന്‍ കഴിയുമ്പോഴാണ് സംതൃപ്തി ലഭിക്കുക. ചിലപ്പോള്‍ മറ്റൊരാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സമയം ആ സ്വാതന്ത്രൃം ലഭിക്കും, ചിലപ്പോള്‍ കിട്ടില്ല. അത് പത്രമുതലാളിയെ ആശ്രയിച്ചിരിക്കും. സ്വതന്ത്രമായ പത്രപ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ക്കും അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ട്, പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. ഓര്‍ഗനൈസേഷന്റെ ഭാഗമാകമ്പോള്‍ ആ പ്രശ്നം ഇല്ല. താരതമ്യേന ചെറുപ്പത്തില്‍ തന്നെ സുപ്പീരിയര്‍ പദവിയില്‍ എത്തി. അതുകൊണ്ട് എനിക്ക് സ്വാതന്ത്രൃം ഉണ്ടായിരുന്നു.

തികച്ചും സ്വാതന്ത്രമായ അഭിപ്രായങ്ങളുള്ള ഒരു പത്രപ്രവര്‍ത്തകന് പത്ര ഉടമയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയുമോ?

പത്രമുടമയുമായുള്ള പ്രശ്നങ്ങള്‍ വലിയൊരു ലിമിറ്റേഷന്‍ ആണ്. നയം സ്വീകരിക്കാനുള്ള സ്വാതന്ത്രൃം പത്രമുടമയ്ക്കുണ്ട്. ഒരു പത്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അതിന്റെ താത്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പത്രപ്രവര്‍ത്തകന്‍ ബാധ്യസ്തനാണ്. പിന്നെ പാര്‍ട്ടിപത്രമൊക്കെയായാലും പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍, പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആളെ പത്രസ്ഥാപനത്തില്‍ നിന്നൊന്നും പുറത്താക്കാന്‍ പാടില്ല. കേരളത്തില്‍ ഉടമ തന്നെ എഡിറ്റര്‍ ആയിരിക്കുന്നതുകൊണ്ട് അത്തരം പ്രക്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല.

ഭാഷാപത്രങ്ങളുള്‍പ്പെടെയുള്ള മിക്ക പ്രമുഖപത്രങ്ങളും സ്വതന്ത്രസമരകാലത്തും കൊളോണിയലിസത്തിനുമൊക്കെ എതിരായി രൂപം കൊണ്ടതായിരുന്നല്ലോ.അന്ന് അവ കൈകാര്യം ചെയ്തിരുന്ന വാര്‍ത്തകളുടെ ഗൌരവം നവോത്ഥാനപരമായ പല കാര്യങ്ങള്‍ക്കും വഴി തുറന്നിരുന്നു.പക്ഷെ 1990 കള്‍ക്ക് ശേഷം പത്രങ്ങള്‍ക്ക് അവയുടെ തനത് സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല.വായനാസുഖം കൂട്ടുക മാത്രമല്ലേ ഇത് ചെയ്തത്, വാര്‍ത്തകളുടെ കാമ്പ് എത്രത്തോളമാണ്?

ഇംഗ്ളീഷ് പത്രങ്ങളെക്കാള്‍ കൂടുതല്‍ ഫലപ്രദം ഭാഷാപത്രങ്ങളാണ്.വലിയ ഒരു ഇന്റിമസി വായക്കാരും പത്രവും തമ്മിലുണ്ടാകും.മലയാളപത്രങ്ങള്‍ എനിക്ക് ആകര്‍ഷകമായി തോന്നുന്നില്ല.ഇവിടെ പത്രങ്ങള്‍ വായനക്കാരെ പീഡിപ്പിക്കും അല്ലെങ്കില്‍ നിരാശപ്പെടുത്തും.ഉദാഹരണത്തിന് ഇറാക്ക് യുദ്ധം,(മനോരമ എടുത്താല്‍ ഇന്‍ഫര്‍മേഷന്റെ അതിപ്രസരമായിരിക്കും.) പത്രത്തിന്റെ നടുവിലൂടെ മിസൈലുകളും യുദ്ധ വിമാനങ്ങളൊക്കെ വരച്ച് പത്രമൊരു യുദ്ധക്കളമാക്കും, റഫറന്‍സ് ഗ്രന്ഥങ്ങളിലെ വിവരങ്ങള്‍ മുഴുവനും അവിടെയിവിടെയായി പല വര്‍ണ്ണത്തിലും അച്ചടിച്ചുവെക്കും. ചില ദിവസങ്ങളിലെ പത്രങ്ങള്‍ നോക്കിയിട്ടുണ്ടെങ്കില്‍ ഇവിടെ മറ്റൊന്നും സംഭവിക്കുന്നില്ല എന്നു തോന്നിപ്പോകും.നമ്മുടെ ചാനല്‍ ചര്‍ച്ചകളും വ്യത്യസ്തമല്ല.വളരെ നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടിംഗ് ആണ് പത്രങ്ങളില്‍ കാണുന്നത്. ഉപരിപ്ളവമായി കാര്യങ്ങള്‍ പറയുന്നു, അവയുടെ സൂക്ഷ്മതയിലേക്ക് പോകുന്നില്ല. സര്‍ക്കുലേഷന്‍ കൂട്ടാനാണ് ഏവരുടേയും ശ്രമം, നല്ല പത്രമാകാനല്ല ഇവര്‍ മത്സരിക്കുന്നത്. പിന്നെ 1990 കള്‍ക്ക് ശേഷമാണ് ടെലിവിഷനും, സ്വകാര്യ ചാനലുകളും വ്യാപകമാകുന്നത്. പുറമെ നിന്നുള്ള സ്പോര്‍ട്സ് ചാനലുകളുള്‍പ്പെടെയുള്ള വിനോദചാനലുകളും ലഭ്യമായി. ജനങ്ങള്‍ കൂടുതലായി ടി. വി. സ്ക്രീനിന് മുമ്പിലേക്ക് പോകുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് പത്രങ്ങളിലെ ഈ മാറ്റം. ഇപ്പോള്‍ സംഭവിച്ച മാറ്റങ്ങളുടെ ഫലമായിട്ടാണെന്ന് തോന്നുന്നു. പത്രത്തിന് കറുപ്പിന്റെ സ്വഭാവമുണ്ടന്ന് പറയാറുണ്ട്, ഒരു അഡിക്ടീവ് സ്വഭാവം. നല്ല പത്രത്തിന് ഇത് കുറവായിരിക്കും. ഇവടെ ദിവസവും നമ്മള്‍ കറുപ്പ് തിന്നുകയാണ്. അതൊരു ശീലമായിരിക്കുകയാണ്, അതൊഴിവാക്കുവാന്‍ ഇനി സാധിക്കുമോ എന്നറിയില്ല. വായാനാസുഖമൊക്കെ കൂടിയിട്ടുണ്ട്, വാര്‍ത്തകളുടെ തലക്കെട്ടൊക്കെ ആകര്‍ഷകം തന്നെ. പക്ഷെ നേരത്തെ പറഞ്ഞതുപോലെ റിപ്പോര്‍ട്ടിംഗിലെ സൂക്ഷ്മതയാണ് പ്രശ്നം.

വാര്‍ത്തകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ആകുന്ന രീതി , കറുപ്പിന്റെ സ്വഭാവം ഈയൊരു തലമുറ ആസ്വദിക്കുന്നുണ്ടാകും.ടെലിവിഷനിലും സ്ഥിതി വ്യത്യസ്തമല്ല. ഈയൊരു മാറ്റം വരും തലമുറയ്ക്ക് മുന്നില്‍ വാര്‍ത്തകള്‍ എങ്ങനെയായിരിക്കും പ്രത്യക്ഷപ്പെടുക?

എല്ലാ രംഗങ്ങളിലും കാലത്തിനനുസരിച്ച് അതിന്റെ ഗൌരവം മാറാം. ഇവിടെയുണ്ടായ മാറ്റം, യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഉണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയായി കണക്കാക്കാം. ആദ്യത്തെ മാതൃകയെന്നു പറയുന്നത് യൂറോപ്യന്‍ പത്രങ്ങളാണ്, പ്രത്യേകിച്ച് ഇംഗ്ളീഷ് പത്രങ്ങള്‍ 1945ന് ശേഷം, രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിനൊക്കെ ശേഷമാണ് ഒരു മാറ്റം വരുന്നത്. ബ്രിട്ടീഷുകാരില്‍ നിന്ന് വ്യത്യസ്തമായ ഒരു രീതി അമേരിക്കന്‍ പത്രങ്ങള്‍ സ്വീകരിച്ചു. ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ മാറ്റങ്ങള്‍. എളുപ്പം മനസ്സിലാകത്തക്കവിധത്തിലുള്ളതായിരുന്നു ഇവയുടെ കെട്ടും മട്ടുമൊക്കെ. രണ്ട് തരത്തിലുള്ള പത്രങ്ങളായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്.ക്വാളിറ്റി ന്യൂസ്പേപ്പറുകളും, പോപ്പുലര്‍ ന്യൂസ്പേപ്പറുകളും. ടൈംസ്, ഗാര്‍ഡിയന്‍ എന്നീ ബ്രിട്ടീഷ് പത്രങ്ങള്‍ ക്വാളിറ്റി ന്യൂസ്പേപ്പറുകളുടെ കൂട്ടത്തില്‍പ്പെട്ടവയാണ്. ഹെറാള്‍ഡ്, സണ്‍, എന്നീ പത്രങ്ങളൊക്കെയാണ് പോപ്പുലര്‍ ജേര്‍ണലിസം കൊണ്ടുവന്നത്. അമേരിക്കന്‍ പത്രങ്ങളുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സിറ്റ്യൂട്ട്, അമേരിക്കന്‍ മാതൃകകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുകയുണ്ടായി. പരിശീലനപരിപാടികളും മറ്റും അവര്‍ ഇവിടെ സംഘടിപ്പിച്ചു. നമ്മുടെ പത്രപ്രതിനിധികള്‍ അവയില്‍ പങ്കെടുക്കുകയും പുതിയ രീതികള്‍ പഠിപ്പിക്കുകയും ചെയ്തു. അവയൊക്കെ പരമ്പരാഗതമായി നാം വാര്‍ത്തകളില്‍ കണ്ടുവന്ന രീതിയൊക്കെ മാറ്റാന്‍ കാരണമായി. ടാബ്ളോയിഡ് പത്രങ്ങളൊക്കെ വ്യാപകമായതും ഈയൊരു പ്രക്രിയയുടെ ഭാഗമായിട്ടുവേണം കാണുവാന്‍. എളുപ്പം വായിക്കാനും, മനസ്സിലാക്കാനും ഇത്തരം പത്രങ്ങള്‍ സഹായകകരമായി. ക്വാളിറ്റി ന്യൂസ്പേപ്പറുകളെപ്പോലെ കട്ടിഭാഷ കുറവായതിനാല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. പക്ഷെ വായനക്കാര്‍ക്ക് അിറവ് നല്‍കുന്നതില്‍ ഇവ പരാജയങ്ങളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് വാര്‍ത്തകള്‍ക്ക് കാമ്പ് കുറവാണ്. അക്ഷരങ്ങള്‍ക്ക് ദൃശ്യഭംഗി നല്‍കുന്നതിലും, വാര്‍ത്തകള്‍് അലങ്കാരഭാഷ ആകുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുമ്പോള്‍ നിരക്ഷരരായ ഒരു കൂട്ടം ആളുകളായിരിക്കും വരും തലമുറയില്‍ കൂടുതലായി ഉണ്ടാകുക.

ഈയൊരു രീതിയുടെ ഭാഗമായിട്ടായിരിക്കും മാധ്യമങ്ങളോടുള്ള വിശ്വാസ്യതയില്‍ പ്രേക്ഷകര്‍ക്ക് വന്ന കുറവെന്നു തോന്നുന്നു. ഏതെങ്കിലും ഒരു ഇഷ്യൂ ഉണ്ടാകുമ്പോള്‍ വായനക്കാരന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കും വൈകിട്ടത്തെ ചര്‍ച്ചകളെന്തെന്നും പത്രങ്ങളില്‍ നാളത്തെ തലക്കെട്ടെന്തെന്നും..ഇവയുടെയൊക്കെ നിലപാടെന്തായിരിക്കുമെന്നും ഒരു സാധാ പ്രേക്ഷകന് പറയുവാന്‍ സാധിക്കും.

വിശ്വാസ്യതയില്‍ വന്ന കുറവിന് ഒരു പ്രധാനകാരണം, വാര്‍ത്തകള്‍ക്ക് നമ്മള്‍ സോഴ്സ് വെക്കാത്തതാണ്. നമ്മുടെ പത്രങ്ങളൊക്കെ ഇത് വളെരെ കുറച്ചേ പാലിക്കാറുള്ളൂ. പടിഞ്ഞാറന്‍ പത്രങ്ങളൊക്കെ നിര്‍ബന്ധമായും വാര്‍ത്തയുടെ ഉറവിടം വ്യക്തമായിരിക്കും. ലൃില വലാശിഴംമ്യ ശ റലമറ, റീരീൃ മെശറ. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്താല്‍ നമുക്കത് വെരിഫൈ ചെയ്യാന്‍ കഴിയും. ചിലപ്പോള്‍ പത്രത്തിലായിരിക്കുമ്പോള്‍ ചില തെറ്റായ വാര്‍ത്തകളൊക്കെ ലഭിക്കും. നല്ല പത്രപ്രവര്‍ത്തകന് ഉണ്ടാകേണ്ട അടിസ്ഥാനപരമായ ഒരു സ്വഭാവമുണ്ട്, അയാള്‍ എപ്പോഴും സംശയാലുവായിരിക്കണം, കേട്ടത് മുഴുവന്‍ വിഴുങ്ങരുത്. നിങ്ങള്‍ പറഞ്ഞത്പോലെ, നാളത്തെ വാര്‍ത്ത എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ പറയുന്നതിന്റെ കാരണം, വാര്‍ത്തകള്‍ എഡിറ്റോറിയലൈസ് ചെയ്ത് അവതരിപ്പിക്കുന്നതുകൊണ്ടാണ്. ഇന്നത്തെ ടെലിവിഷന്‍ വാര്‍ത്തകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഒരു വിഷയത്തിനുവേണ്ടി അവര്‍ മാറ്റിവെയ്ക്കുന്നത് അരമണിക്കൂറോളമാണ്. ഇത്തരം ചാനല്‍ ചര്‍ച്ചകളില്‍ വിഷയത്തില്‍ പുലബന്ധം പോലുമില്ലാത്തയാളുകളായിരിക്കും പങ്കെടുക്കുക. പിന്നെ ജനങ്ങള്‍ക്ക് ഇത് കാണാനൊന്നുമുള്ള ക്ഷമയില്ല.ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകളുടെ ശരീരഭാഷയും, തീപ്പൊരിവാക്കുകളുമൊക്കെയാണ് കുറയൊക്കെ ആകര്‍ഷകമാക്കുന്നത്. ഇത്തരം കഴിവുകളുണ്ടായാല്‍ ആര്‍ക്കും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം.ഒരു പ്രശ്നം ചര്‍ച്ച ചെയ്ത് ഭീകരമാക്കുകയും, അതിനൊരു തീര്‍പ്പ് കല്‍പ്പിക്കുകയുമാണ് ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യുന്നത്. അതോടെ അവര്‍ കളമൊഴിയും, പ്രശ്നങ്ങള്‍ പഴയതുപോലെ നീറിപ്പുകയും. ഇതൊക്കെ കണ്ട് പ്രേക്ഷകര്‍ മടുത്തു. അതാണ് വാര്‍ത്തകളെ വിശ്വസിക്കാതെ, റിയാലിറ്റി ഷോ നടക്കുന്ന ചാനലിലേക്ക് റിമോട്ടില്‍ വിരലമരുന്നത്. /വിഷ്വല്‍ മീഡിയ വ്യാപകമായതോടെ യുവ ജേര്‍ണലിസ്റുകള്‍ ഈ രംഗത്തേക്ക് കടന്നുവരികയുണ്ടായി. ശ്രദ്ധിക്കപ്പെടുന്നതും , പ്രശസ്തിയുള്ളതുമായ മൂന്ന് വാര്‍ത്തകള്‍ ചെയ്തതിനു ശേഷം അവര്‍ പന്നീട് ഒതുങ്ങിക്കൂടുന്നു…

നമുക്ക് പേരെടുത്തുപറയാവുന്ന പത്രപ്രവര്‍ത്തകര്‍ ഒരുപാടുണ്ട്.പക്ഷെ ടി. വി. യില്‍ അങ്ങനെ പറയാവുന്ന ആളുകള്‍ വളരെ കുറവാണ്.പ്രശസ്തിയാണോ യുവാക്കളെ വിഷ്വല്‍ മീഡിയയിലേക്ക് ആകര്‍ഷിക്കുന്നത്?

പ്രശസ്തി എന്നത് ഒരുതെറ്റായിട്ടൊന്നും കാണരുത, ് ഓരോന്ന് ചെയ്യുന്നതിനും കാരണങ്ങളുണ്ടാകും. വെറുതെ ഒരു കാര്യത്തിനു ഒരാള്‍ താല്‍പര്യം എടുക്കുമെന്ന് തോന്നുന്നില്ല. ഒരുകാര്യം എക്സ്പോസ് ചെയ്യണമെന്ന് വിചാരിക്കുമ്പോള്‍ ഉള്ളിലുണ്ടാകുന്ന പോസിറ്റീവ് ആയിട്ടുള്ള ഒരു പ്രേരണയാണ് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുക. അതിന്റെ ഭാഗമായിട്ടാണ് ഈ പ്രശസ്തിയെന്ന ചിന്തയൊക്കെ ഉണ്ടാകുന്നത്.അതിനെ വലിയൊരുതെറ്റായി കാണാനൊന്നും സാധിക്കില്ല. നമ്മുടെ യുവപത്രപ്രവര്‍ത്തകരുടെ അറിവ് ഒരു പ്രശ്നമായി തോന്നിയിട്ടുണ്ട്. 1990 പകുതിക്ക് ശേഷമാണ് അവരെല്ലാം ടെലിവിഷനിലേക്ക് വരുന്നത്. അപ്പോഴും ടെലിവിഷന്‍ കള്‍ച്ചര്‍ അവരില്‍ വലിയ സ്വാധീനമുണ്ടാക്കി. വായിച്ചറിവ് കുറഞ്ഞതും കേട്ടറിവ് കൂടിയതുമൊക്കെ ചെറുപ്പക്കാരുടെ പ്രശ്നങ്ങളാണ്.എല്ലാം വരുവരുമങ്ങനെയല്ല.. യൂറോപ്പിലൊക്കെ ടെക്നോളജി എത്ര വികസിച്ചാലും, അിറവിനായി അവര്‍ ആദ്യം സമീപിക്കുക പത്രങ്ങളെയും ബുക്സിനെയുമൊക്കെയാണ്. പക്ഷെ ഇവിടെ അതല്ല സ്ഥിതി. ഇന്റര്‍നെറ്റും, ടി. വി. യുമൊക്കെയാണ് ആദ്യത്തെ സോഴ്സ്.

നമ്മുടെ പത്രങ്ങള്‍ക്കൊക്കെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിലെ ജേര്‍ണലിസ്റുകള്‍ക്കൊക്കെ എക്സ്പീരിയന്‍സുള്ള ആളുകളായിരിക്കും. വായനക്കാര്‍ക്കിവരെ അറിയാന്‍ തുടങ്ങിയിട്ടും കുറേ കാലമായി. പക്ഷെ ടെലിവിഷന് ദശാബ്ദങ്ങളുടെ പഴക്കമേ ഉള്ളൂ. ഇപ്പോഴുള്ള യുവ ജേര്‍ണലിസ്റുകള്‍ വിഷ്വല്‍ മീഡിയയില്‍ സ്ഥിരോത്സാഹത്തോടെ നില്‍ക്കുകയാണെങ്കില്‍ അവരെയും ജനങ്ങള്‍ക്ക് കൂടുതലായി അറിയാന്‍ സാധിക്കും. ചുരുങ്ങിയ കാലത്തിനിടയില്ലെങ്കിലും നമ്മുക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന എത്രയോ യുവാക്കള്‍ ഉണ്ട് നമ്മുടെ ചാനലുകളില്‍.

അങ്ങനെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന പലരും പിന്നീട് മാധ്യമരംഗം വിട്ട് പോയതായി കാണാം. ഉദാഹരണത്തിന് വിധു വിന്‍സന്റ്,ദീപ,അനുപമ, ഇപരൊക്കെ ഒരു കാലത്ത് നിഞ്ഞു നിന്ന വനിതാപത്രപ്രവര്‍ത്തകര്‍ കൂടിയാണ്..

ടിവി ചാനലുകളിലെ ജോലിയുടെ അമിതഭാരം ഒരു പ്രശ്നമാണ്. പെണ്‍കുട്ടികളെയൊക്കെ മടുപ്പികക്കുന്നത് ഈ ഒരു പ്രശ്നമാണ്. ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ നമ്മുടെ യുവാക്കല്‍ക്കുള്ള മടിയും പ്രശ്നമാണ്.

മറ്റെല്ലാം ജോലിയിലും ഉള്ളതുപോലെ പുരുഷാധിപത്യവും ഈ രംഗത്ത് ശക്തമായുണ്ട്. മേല്‍പറഞ്ഞ കുട്ടികളൊക്കെ ഈ ജോലി ഉപേക്ഷിച്ച് പോയത് ഈ ഒരു കാരണം കൊണ്ടാണോ എന്നത് അിറയില്ല. അതിന്റെ കാരണമൊന്നും ഇവിടെ ആരും അന്വേഷിച്ചിട്ടില്ല.അന്വേഷിക്കേണ്ട കാര്യങ്ങള്‍ ആണ് ഇവയൊക്കെ.

മുന്‍പ് പത്രങ്ങള്‍ ചെയ്തിരുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനം ടിവി ചാനലുകളുടെ വരവോടുകുടി സ്റ്റ്റിംഗ് ഓപ്പറേഷനുകളായി മാറി. ഒളി ക്യാമറകള്‍ ഉപയോഗീച്ചീട്ടുള്ള ഈയൊരു മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികത എത്രതോളമാണ്.

പത്രങ്ങള്‍ ഇന്‍വസ്റിഗേറ്റീവ് റിപ്പോര്‍ട്ടുകള്‍ ചെയ്യുമ്പോള്‍ അതിന് വ്യക്തമായ തെളിവുകളും, വിശ്വാസ്യതയുള്ല സോഴ്സുകളുമൊക്കെ ഉണ്ടായിരിക്കും. അങ്ങനെയുള്ള റിപ്പോര്‍ട്ടുകളിലൊക്കെ പഴുത് കണ്ടെത്തുക പ്രയാസകരമാണ്. പക്ഷെ വിഷ്വല്‍ മീഡിയയില്‍ സ്ഥിതി വ്യത്യസ്തമാണ്. അവര്‍ ഒളി ക്യാമരടെ മാത്രമാണ് ആശ്രയിക്കുന്നത്.

വ്.ക്തി താല്‍പ്പര്യങ്ങളില്ലാതെ ഈ പിന്‍ഹോള്‍ ക്യാമറകള്‍ ഉപയോഗ്ച്ചുള്ള പത്രപ്രവര്‍ത്തനം ശരിയല്ല എന്നുപറയാനൊന്നും സാധിക്കില്ല. സ്വകാര്യതയിലേക്കുള്ള കടന്നുതകയറ്റം എന്നൊക്കെ ആക്ഷേപങ്ങളുയരുമ്പോഴും, വലിയൊരു തിന്‍മയെ പുറത്തുകൊണ്ടുവരാന്‍ ഈ മാര്‍ഗ്ഗങ്ങളൊക്കെ ഉപയോഗിക്കാം എന്നനതാണ് എന്റെ വ്യക്തിപരമായ നിലപാട്. പക്ഷെ സമീപകാലത്ത് ചില ചാനലുകള്‍ നടത്തിയ നാടകങ്ങളൊക്കെ അപലപനീയമാണ്.

തെഹല്‍ക്ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുകളെയൊക്കെ ഹിന്ദു ദിനപത്രം വിമര്‍ശിച്ചിട്ടുണ്ടല്ലോ...

വേശ്യകളെയുപയോഗിച്ച് അവര്‍ ചെയ്ത റിപ്പോര്‍ട്ടിനെയാണ് ഹിന്ദു വിമര്‍ശിച്ചത്. പക്ഷെ അവര്‍ ചെയ്ത മറ്റു റിപ്പോര്‍ട്ടുകളൊക്കെ നോക്കൂ. ഗൂജറാത്ത് കലാപവും, ക്രിക്കറ്റ് വാതുവെയ്പ്പുമൊക്കെ. അതൊക്കെ വലിയ കാര്യമാണ്.

ബ്ളിറ്റ്സ് മാഗസിന്റെ എഡിറ്ററായിരുന്ന ആര്‍ കെ കറാഞ്ചിയ പറഞ്ഞിച്ചുണ്ട് "ീറമ്യ' ശ്ിലശെേഴമശ്േല ഷീൌൃിമഹശാ ശ ്യലലൃെേറമ്യ' ്യലഹഹീം ഷീൌൃിമഹശാ'അങ്ങനെ തോന്നിയിട്ടുണ്ടോ

യെല്ലോ ജേര്‍മലിസം എന്നു പറയുന്നത് ഇന്‍വെസ്റിഗേറ്റീവ് ജേര്‍ണലിസമല്ല. പക്ഷെ മഞ്ഞപത്രങ്ങളും മാഗസിനുകളുമൊക്കെ എല്ലാ ന്യൂസും ഇന്‍വെസ്റിഗേറ്റീവ് റിപ്പോര്‍ട്ട് എന്നു പറഞ്ഞാണ് എഴുതുക. ടാബ്ളോയ്ഡ് പേപ്പറുകളൊക്കെ വ്യാപകമായതോടെ എന്തും സെന്‍സേഷണലൈസ് ചെയ്യപ്പെടുകയാണ്. കരാഞ്ചിയയൊക്കെ നല്ലരീതിയില്‍ ഇന്‍വെസ്റിഗേറ്റീവ് സ്റോറി ചെയ്ത വ്യക്തിയാണ്.അദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ട്, വാര്‍ത്തകള്‍ കുറെയൊക്കെ മഞ്ഞവത്ക്കരിക്കപ്പെട്ടു.ക്രൈം, സെക്സ് ഇവയൊക്കെ ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വാര്‍ത്തകളാണധികവും. ചെക്ക്ബുക്ക് ജേര്‍ണലിസവും,പെയ്സ് ന്യൂസുമൊക്കെ വ്യാപകമാകുമ്പോള്‍ യെല്ലോ ജേര്‍ണലിസവും ഉയര്‍ന്നു വരുന്നതില്‍ അതിശയോക്തിയില്ല..

പെയ്ഡ് ന്യൂസും ചെക്ക്ബുക്ക് ജേര്‍ണലിസവുമൊക്കെ വലിയ പത്രങ്ങളെ ബാധിക്കുന്ന കാര്യങ്ങളാണ്.. എന്താരോപണം നേരിട്ടാലും അവയുടെ സര്‍ക്കുലേഷന്‍ കുറയുന്നില്ല. പക്ഷെ ചെറുപത്രങ്ങള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തലുകള്‍ ആശങ്കാജനകമല്ലേ..

വലിയ പത്രങ്ങള്‍ക്ക് ഇനി സര്‍ക്കുലേഷന്‍ കുറയുമെന്നുള്ള പേടി വേണ്ട. പത്രങ്ങള്‍ക്ക് ഒരു അഡിക്ടീവ് സ്വഭാവമുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഈ പത്രങ്ങളുടെയൊക്കെ കുത്തക സ്വഭാവം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. ദിനംപ്രതി എബിസ് യുടെയൊക്കെ കണക്കനുസരിച്ച് അവയുടെ കോപ്പികളുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്.
വാര്‍ത്തയും വായനക്കാരനും തമ്മിലുള്ള വിടവ് ശരിക്കും നികത്തുന്നത് ഭാഷാടിസ്ഥാനത്തിലുള്ള ഈ ചെറു പത്രങ്ങളാണ്. വായനക്കാരുടെ സംസാരശൈലിയൊക്കെ പത്രഭാഷകൊണ്ടുണ്ടായവയാണ്. നമ്മുടെ സംസ്കാരമൊക്കെ നിലനിര്‍ത്തുന്നതിലും ഈ ചെറുപത്രങ്ങള്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. അതൊക്കെ ഇല്ലാതാക്കുന്നത് നമ്മമുടെ സംസ്കാരത്തിന് വെല്ലുവിളിയാകും. പരസ്യത്തില്‍ നിന്നുള്ള വരുമാനവും ഈ പത്രങ്ങളെ ബാധിക്കുന്നുണ്ട്.


നമ്മുടെ മാധ്യമ സംസ്കാരത്തിലേക്ക് പുറമേ നിന്നനുള്ള കടന്നുകയറ്റം ഭീതി ഉണര്‍ത്തുന്നതല്ലേ.. റൂപര്‍ട്ട് മര്‍ഡോക്ക് ഇന്ത്യയിലും തേരോട്ടം തുടങ്ങി.. ഏഷ്യാനെറ്റ് ഏറ്റെടുത്തു. താങ്കളും ഒരിക്കല്‍ ഏഷ്യാനെറ്റിന്റെ ഭാഗമായിരുന്നു. മാധ്യമരാജാക്കന്‍മാരുടെ ഈ അധിനിവേശത്തെ വെല്ലുവിളിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ

ഏഷ്യാനെറ്റ് ഇപ്പോള്‍ എത്രയോ തവണ കൈമാറ്റം ചെയ്യപ്പെട്ടു. ശശികുമാറിന്റെ കൈയ്യില്‍ നിന്നും റെജികുമാര്‍ ഏറ്റെടുത്തു കഴിഞ്ഞപ്പോഴാണ് ഞാന്‍ അതില്‍ നിന്നും പുറത്ത് പോയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ രണ്ടു ചാനലുകളാണ് സ്റാര്‍ ഗ്രൂപ്പ് ഏറ്റെടുത്തത്. നിയമപരമായ തടസ്സങ്ങളുള്ളതുകൊണ്ട് മാത്രമാണ് ന്യൂസ് ചാനല്‍ ഏറ്റെടുക്കാന്‍ കഴിയത്തത്. ഈയൊരു കടന്നുകയറ്റത്തിന്റെ ഫലമായി മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി സമൂഹത്തില്‍ പ്രതിഫലിച്ചേക്കാം.

നമ്മമുടെ പ്രമുഖ മാധ്യമസ്ഥാപനങ്ങളൊക്കെത്തന്നെ, പ്രത്യേകിച്ച് പത്രങ്ങള്‍ ശക്തമായ സാമ്പത്തിക അടിത്തറയുള്ളതാണ്. അവയൊക്കെ നിയന്ത്രിക്കുന്നത് ചില കുടുംബങ്ങളാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ കടന്നുകയറ്റ ഭീഷണിയൊന്നും നമ്മമുടെ മാധ്യമങ്ങള്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയില്ല.

രാഷ്ട്രീയത്തെക്കുറിച്ച് അത്രയധികം ബോധവാന്‍മാരല്ലാത്ത ഇന്നത്തെ പത്രപ്രവര്‍ത്തകര്‍ പ്രത്യയശാസ്ത്രഭാരങ്ങള്‍ അധികമൊന്നും ഇല്ലാതെ ഭാവിതലമുറയ്ക്ക്മുന്നില്‍ എങ്ങനെയായിരിക്കും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്.

രാഷ്ട്രീയബോധം കുറവാണെന്നൊന്നുംപറയാന്‍ സാധിക്കില്ല. നമ്മുടെ പൊളിറ്റിക്സിലും അത്രയേറെ പറയാന്‍ മാത്രമുള്ളതൊന്നും സംഭവിക്കുന്നുമില്ലല്ലോ.. പിന്നെ ജേര്‍ണലിസ്റുകള്‍ക്ക് ഉള്ള അറിവ് തെളിയിക്കാന്‍ അത്രയേറെ സമയവും,സ്പേസും യഥാക്രമം ചാനലുകളിലും പത്രങ്ങളിലും കുറവാണ് രാഷ്ട്രീയം മാത്രമല്ല നമ്മുടെ പ്രശ്നങ്ങള്‍.. എല്ലാം വിഷയത്തെക്കുറിച്ചും അിറവുണ്ടായിരിക്കണം.

2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഇപ്പോള്‍ ഞാനെടുത്തെറിയുന്ന കല്ലുകളൊക്കെയുംഹ്ര്‍`ദയത്തില്‍ നിന്നും പൊട്ടിച്ചെടുത്തവയാണ്.......
ഞാന്‍ മരിച്ചുപോയി......
എന്നെ കുഴിച്ചിട്ടു......
ഞാന്‍ ചിതലരിച്ചുപോയി...
പിന്നെന്തിനെന്നോട്‌ സംസാരിക്കണം?....
മരിച്ചവര്‍ മറുപടി പറയുമോ?...
പിന്നെന്തിനു ചോദ്യങ്ങള്‍ചോദിക്കണം?.....
വേണമെങ്കില്‍ ഒരു
പട്ട്‌ പുതപ്പിച്ച്‌,
മണ്ണ്‍ വാരിയിട്ട്‌ പൊയ്ക്കൊള്ളൂ......
എണ്റ്റെയുള്ളില്‍ തീ കത്തുകയും
എണ്റ്റെ കണ്ണുകള്‍
കടലായ്‌ മാറുകയുമാണ് ................