2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഇനി ഞാന്‍ മറക്കാം.....
നിണ്റ്റെ
ചിറകിനടിയില്‍
കൂട്‌ കൂട്ടാനായിരുന്നു,
പക്ഷെ
അപ്പോഴേയ്ക്കുംമഴ കനത്തു...
നിണ്റ്റെ
അരക്കെട്ടിലുണ്ടാകേണ്ട
മിന്നല്‍എണ്റ്റെ ശിരസ്സിലേയ്ക്കായിരുന്നു....
ആ നിമിഷം
ഒരു കറുത്ത പക്ഷി
അതിണ്റ്റെനീല ഞരമ്പുകള്‍ പൊട്ടിച്ചു.....
വിളറി വെളുത്ത
നിണ്റ്റെ കണ്ണില്‍
ഞാന്‍ ചായം തേയ്ക്കുമായിരുന്നു.....
അപ്പോഴേയ്ക്കും
ഒരു വര്‍ണ്ണവിരിപ്പിനുള്ളില്‍
നീയെങ്ങോട്ടോ യാത്രതുടങ്ങിയിരുന്നു......
മഴ തോര്‍ന്നിരുന്നു....