2009, ജൂലൈ 15, ബുധനാഴ്‌ച

എന്തേ വി. എസ്സിനു ചിരിച്ച മുഖം?

നമ്മുടെ മുഖ്യണ്റ്റെ ഒരു ഗതികേട്‌!!!!മനസ്സു തുറന്നൊന്നു ചിരിക്കണമെങ്കില്‍ പി.ബിയും,സി.സി യും,എസ്‌.സിയും കനിയണം.....ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ 4 സീറ്റ്‌ കിട്ടിയ കാര്യമോര്‍ത്ത്‌ പാവം ഒന്നു ചിരിച്ചു പോയതാ....ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ വിജയത്തില്‍ അദ്ദേഹത്തിനെന്താ ചിരിചൂടെ എന്നു ചിലര്‍ ചോദിച്ചെന്നു വരാം....അയ്യോ....അതൊന്നും പറ്റില്ല....ഇതെന്താ കോണ്‍ഗ്രസ്സോ?ജയിച്ചലും തോറ്റാലും അങ്ങനെയൊന്നും ആവേശം പ്രകടിപ്പിക്കാന്‍ കുമ്മുണിസ്റ്റ്‌ പാര്‍ട്ടിയില്‍ പറ്റില്ല...ഇങ്ങനെയൊക്കെ ജയരാജ വിജയന്‍മാരും അവയ്ലബിള്‍ പി.ബി യും പലവട്ടം പറഞ്ഞതാണ്‌.....എന്നിട്ട്‌ കേട്ടോ വി.എസ്സ്‌?...മുഖ്യമന്ത്രിയായതിണ്റ്റെ ആവേശത്തില്‍ പല തെളിയാകേസുകളും സഖാവ്‌ ഏറ്റെടുത്തു...അറിഞ്ഞോ അറിയാതെയോ പല സഹപ്രവര്‍ത്ത്കരും അപ്പൊഴേയ്ക്കും ഈ കേസുകളില്‍ തലയിട്ടു പോയിരുന്നു...പിന്നെ അച്ചുമാമന്‍ പറഞ്ഞുപോയ ലാവ്ലിന്‍ പ്രതിപക്ഷവും മാധ്യമ സിണ്ടിക്കേറ്റും ഏറ്റെടുത്ത്‌ മലയാറ്റൂറ്‍ മല കയറി...അദ്ദേഹം എടുത്തു വെച്ച ലാവ്ലിന്‍ ചുമട്‌ തിരിച്ചിറക്കുന്നതിനു മുന്‍പ്‌ പി.ബിയില്‍ നിന്നും സി.സിയിലേയ്ക്കു കോണിപടിയിറങ്ങി...ഇനി പാര്‍ട്ടി പറഞ്ഞിട്ടേ ചിരിക്കാവൂ എന്നു കാരാട്ട്‌ സഖാവ്‌ അവസാന താക്കീതും കൊടുത്തു...പണ്ടൊരു കവീ സഖാവ്‌ ഇതേ വിഷയത്തില്‍ കവിത എഴുതിയതിന്‌ പാര്‍ട്ടിയില്‍ നിന്നും പുറത്തായത്‌ വി.എസ്സ്‌ ഓര്‍ത്തില്ലായിരിക്കും....ജയരാജ വിജയ കോടിയേരി ബേബിമാര്‍ക്ക്‌ ദഹിക്കാത്ത ഫിലോസഫി പറഞ്ഞതിനു പണ്ടൊരു വിജയന്‍മാഷും പാര്‍ട്ടി വിരുദ്ധനായിരുന്നു....
രണ്ട്‌ വിധത്തില്‍ ഈ പ്രശ്നങ്ങള്‍ നമുക്കു പരിഹരിക്കാം...

1.പാര്‍ട്ടി വിമതരുടെ ആരോപണങ്ങള്‍,പിണറായി വിജയന്‍ സി.പി.എമ്മിണ്റ്റെ സ്റ്റേറ്റ്‌ സെക്രട്ടറി ആയ വൈരുദ്ധ്യത്തോട്‌ തുല്യമായി കരുതി വിമതര്‍ക്ക്‌ മാപ്പ്‌ നല്‍കി ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുക..

2.ഇപ്പോഴത്തെ സി.പി.എമ്മിനു ഏറ്റവും അനുയോജ്യനായ സെക്രട്ടറി ശ്രീ.വിജയനാണ്‌...അതുകൊണ്ട്‌ എല്ലാ ആളുകളെയും ജാതിമത-രാഷ്ട്ട്രീയ വ്യത്യാസം കൂടാതെ പാര്‍ട്ടി അംഗങ്ങളാക്കുക.....അപ്പോള്‍ വിമതര്‍ ക്കും ചെങ്കൊടി പിടിക്കാം....

3.ഇതൊന്നും പറ്റിലെങ്കില്‍ ലീഡര്‍ ശ്രീ.കരുണാകരനെ മദ്ധ്യസ്തനാക്കുക...നരസിംഹ റാവുവിനെ പ്ര്‍ധാനമന്ത്രിയാക്കിയ ഫോര്‍മുല ഉണ്ടാക്കിയ ആളല്ലേ.............

ലാല്‍ സലാം.................

2009, ജൂലൈ 12, ഞായറാഴ്‌ച

എങ്ങോട്ടെന്നില്ലാതെ........

നഷ്ടപെട്ടുകൊണ്ടിരിക്കാനല്ല
നിന്നെ ഞാന്‍
തൊട്ടത്‌....
നീയിറങ്ങി പോകാനല്ല
നിന്നെ
ഞാന്‍ചേര്‍ത്തുപിടിച്ചത്‌.....
പ്രേമം തീരാനല്ല
തല്ലിയത്‌,
ചീത്ത വിളിച്ചത്‌,
മറക്കാനല്ല
ഇടയ്ക്കിടെഓര്‍ക്കണമെന്നു പറഞ്ഞത്‌...
നമുക്കിടയില്‍
വിള്ളലുകളുണ്ടാകാതിരിക്കാനാണ്‌
നിനക്ക്‌
ചുടു ചുംബനങ്ങള്‍തന്നത്‌.....
ഇനി എങ്ങോട്ടെന്നില്ലാതെ
നമുക്ക്‌ പറക്കാം.....