2007, നവംബർ 19, തിങ്കളാഴ്‌ച

കൂട്ടുക്കച്ചവടം

കൂട്ടുക്കച്ചവടം
സഹസ്രാബ്ദ്ങ്ങള്‍
പടവെട്ടി
നൂറ്റാണ്ടുകളൊക്ക
െചോരയില്‍ കുതിരുമ്പോള്‍
പതിറ്റാണ്ടുകള്‍
ചരിത്രമാകുമ്പോള്‍
ആണ്ടുകള്‍
ചരിത്ര-ത്താളുകള്‍
തിരയുന്നു।
** ** ** ** ** ** **
ഈ ദിനങ്ങളില്‍
വൃദ്ധനും യുവാവും
മദ്ധ്യവയസ്കനും
യുവതിയുടെ മുന്‍പില്‍
ഒരുപോലെയകുന്നു
പൂച്ചകള്‍ക്ക്‌എലിയേയും,
ക്ലോണിങ്ങെലിയേയും
മാറിപോകുന്നു
യുക്തിവാദികള്‍
നേര്‍ച്ചകള്‍ നേരുന്നു,
ജപച്ചരട്‌ കെട്ടുന്നു
കൊക്കുകളൊക്കെയും,
കാക്കളാകുന്നു
നെല്‍ച്ചെടികള്‍
ടെസ്റ്റ്യൂബില്‍കതിരിടുന്നു
സൊസൈറ്റി മമ്മിമാര്‍
ഭര്‍ത്താക്കന്‍മാരകുന്നു
ആണുങ്ങള്‍
പെണ്ണുങ്ങളാകുന്നു
തെരുവോരക്കച്ചവടക്കാര്‍
വിളിച്ചുകൂവുന്നു॥
"ഗര്‍ഭപാത്രം വേണോ"?
"ഗര്‍ഭപാത്രം വേണോ"?
************************************

അഭിപ്രായങ്ങളൊന്നുമില്ല: