2009, ജൂലൈ 12, ഞായറാഴ്‌ച

എങ്ങോട്ടെന്നില്ലാതെ........

നഷ്ടപെട്ടുകൊണ്ടിരിക്കാനല്ല
നിന്നെ ഞാന്‍
തൊട്ടത്‌....
നീയിറങ്ങി പോകാനല്ല
നിന്നെ
ഞാന്‍ചേര്‍ത്തുപിടിച്ചത്‌.....
പ്രേമം തീരാനല്ല
തല്ലിയത്‌,
ചീത്ത വിളിച്ചത്‌,
മറക്കാനല്ല
ഇടയ്ക്കിടെഓര്‍ക്കണമെന്നു പറഞ്ഞത്‌...
നമുക്കിടയില്‍
വിള്ളലുകളുണ്ടാകാതിരിക്കാനാണ്‌
നിനക്ക്‌
ചുടു ചുംബനങ്ങള്‍തന്നത്‌.....
ഇനി എങ്ങോട്ടെന്നില്ലാതെ
നമുക്ക്‌ പറക്കാം.....

2 അഭിപ്രായങ്ങൾ:

നാസ് പറഞ്ഞു...

നല്ല വരികള്‍

കണ്ണനുണ്ണി പറഞ്ഞു...

എങ്ങടാ പറക്കാന്‍ പോണേ .. ഈ പ്രായത്തിലെ...
ഹിഹി നന്നായിട്ടോ