2009, ഏപ്രിൽ 4, ശനിയാഴ്‌ച


എന്തും ചെയ്യും തിരഞ്ഞെടൂപ്പ് കമ്മിറ്റി.....


എന്തൊക്കെയാലേ സംഭവിക്കുന്നേ...?ഇവിടെ അബ്ദുക്കായുടെ ചായക്കടയില്‍ എരിവും,മധുരവും,പുളിയുമെല്ലാം ചേര്‍ന്ന സുഖിയന്‍.....പക്ഷെ വായില് വെയ്ക്കാന് അശേഷം പറ്റില്ല....എങ്കിലും പുള്ളീടെ ഡയലോഗ് കേട്ടാല് ആരും പകുതി കഴിച്ചുപോകും.....സൈദ്ധാന്തികമായാണ് മൂപ്പരുടെ പ്രസംഗം......പുതിയ ചേരുവകകള് ചേര്ക്കുന്നതില് താന് സമര്ത്ധനാണെന്നാണ് പക്ഷം......

തിരഞ്ഞെടുപ്പ് ആയപ്പോള് ഔദ്യോഗിക കമ്മൂണിസ്റ്റകാര് പുതിയ പാചക രീതികള് പരീക്ഷിക്കാന് തുടങ്ങി....വര്ഗീയത പൊന്നാനിയില് രുചി കൂട്ടൂമത്രേ.....നാത്തൂനൊന്നു പിണങ്ങി....വയനാട് കൊടുത്തപ്പോള് ഒടുങ്ങി.......ഇപ്പോള് കക്ഷി അടുക്കളയിലുണ്ട്....തിരക്കിലാ......

"വര്ഗീയത" ചിലര്ക്ക് മനം പുരട്ടല് ഉണ്ടാക്കുന്നത് കൊണ്ട് "മതേതരത്വം" എന്ന വാക്കുകൊണ്ട് നവ സഖാക്കള് അതിനെ ബാലന്സ് ചെയ്തു.....വര്ഗീയതയുടെ ആള്രൂപങ്ങളെ ഒരു തിരഞ്ഞെടുപ്പ് വന്നപ്പോഴേയ്ക്കും കമ്മൂണിസ്റ്റ്-സോഷ്യലിസ്റ്റ്-മതേതരത്വ-നവ....ആദിയായവയാക്കി മാറ്റി.....കുറച്ചുമുന്പേ ഈ പണി തുടങ്ങിയെങ്കില് തിരുവനന്തപുരം യൂത്ത് ഫെസ്റ്റിവെലില് പ്രച്ച്ന്ന്ഷത്തില് മത്സരിപ്പിക്കാമായിരുന്നു.....മുന്പിലെ ഇലക്ഷനില് വലതന്മാര്ക്കും പ്രിയങ്കരനായിരുന്നു കക്ഷി.............CPI(M) എന്നത് communist party of india(madani) എന്ന് എതോ വിരുതന്‍ പറഞ്ഞത് പാടെ സത്യം....

"കാരാട്ട് കുലുങ്ങിയാലും വീരന്‍ കുലുങ്ങുമോ?"സാക്ഷാല്‍ ദേവഗൗഡ ഗൗഡരെ പോലും മുള്‍മുനയില്‍ നിര്ത്തിയ വയനാടന്‍ ചേകവനാണ്‌ അദ്ദേഹം....പിണറായി തീറെഴുതിക്കൊടുത്ത സ്വന്തം മണ്ണ് ഇത്തവണ അക്കാദമി അവാര്‍ഡ് തിരസ്കരിക്കുന്നതു പോലെ വേണ്ടെന്നു കരുതി....സ്വന്തം മകനും "ജനകീയ എം.എല്‍.എ-യും" ഇവിടെയു ള്ളതു കൊണ്ട്‌,മുഴുവന്‍ വോട്ടും വേണ്ടാ എന്നുള്ള വിശാല മനസ്ക്തയായിരിക്കും....

വയനാട് കയ്പ്പുള്ള മണ്ണാണ്‌ എന്നു വല്ല്യേട്ടന്‍ പാര്‍ട്ടിയ്ക്കു നന്നായി അറിയാം.....കഷ്ടകാലത്തിനു ജയിച്ചുപോയാല്‍ നൂറുക്കൂട്ടം പ്രശ്നങ്ങളാണിവിടെ........എം.പി യെ പിന്നെങ്ങനെ ഗ്രൂപ്പ് വഴക്കിനു കിട്ടൂം?..........
തിരുവനന്തപുരത്ത് ശശി തരൂരിനു ഇതൊരു തിരെഞ്ഞെടുപ്പേ അല്ല....U N-ലെ തിരഞ്ഞെടുപ്പാണ്‌ തിരെഞ്ഞെടൂപ്പ്....എങ്കിലും ശശിയണ്ണന്റെ ഇപ്പോഴത്തെ വേഷത്തിനു എന്തൊരുരെടുപ്പ്....റോമിലെത്തിയാല്‍ നാം റോമനാവണമല്ലോ.....ജയിച്ചാല്‍ വോട്ടര്‍മാരിനി അദ്ദേഹത്തിന്റെ ന്യൂയോര്‍ക്കിലേയൊ, ദുബായിലേയോവീട്ടില്‍ പോകേണ്ടി വരും...ഐഡന്റിറ്റി കാര്‍ഡിനൊപ്പം ദയവായി പാസ്പോര്‍ട്ടും കയ്യില്‍ കരുതുക...be ware...

എങ്കിലും ഈ പാര്‍ട്ടികളുടെ നിലപാട് മാറ്റങ്ങള്‍ അബ്ദുക്ക പറയുന്നത്പോലൊന്നും വ്യക്തമല്ല.....ദയവായി നേതാക്കന്മാര്‍ സൈദ്ധാന്തികമായ പഠനങ്ങള്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടുക.......ജയ് ഹോ....


3 അഭിപ്രായങ്ങൾ:

Mary Deepa പറഞ്ഞു...

Hats off Sarun for your attempt.
Keep writing

midhun raj kalpetta പറഞ്ഞു...

pahayaa...
kothi kothi murathilum kothan thudangi alle....
beeraankkaye paranjaal ninakku adi kollum...
enthayalum e satirical style ugranayittundu...
keep writing...

J Joy പറഞ്ഞു...

എഴുതാന്‍ വയ്യെങ്കില്‍ ആ നിമിഷം ബ്ലോഗിനി തീയിടണം